തിരുവനന്തപുരം: തലശ്ശേരി ഗവ. കോളജിന്റെ പേര് കോടിയേരി ബാ ലകൃഷ്ണൻ സ്മാരക ഗവ. കോളജ് എന്നാക്കിയതായി ഉന്നതവിദ്യാഭ്യാ സ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കോളജിന്റെ ഉന്നമനത്തിന് പൊതുപ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണൻ എടുത്ത മുൻ കൈക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പേരുമാറ്റ മെന്ന് മന്ത്രി പറഞ്ഞു. കോളജിന് കോടിയേരിയുടെ പേരിടാൻ ത ലശ്ശേരി എം.എൽ.എ കൂടിയായ സ്പീക്കർ എ.എൻ. ഷംസീർ കത്ത് നൽകിയിരുന്നതായും മന്ത്രി പറഞ്ഞു. എല്ലാ മണ്ഡലത്തിലും ഒരു സർക്കാർ കോളജ് പദ്ധതിയിൽ ഉൾപ്പെടുത്തി 2014ലാണ് ത ലശ്ശേരി ഗവ. കോളജ് സ്ഥാപിച്ചത്.