![]() |
കാസർകോട്: ബസിൽ പോകുന്നതിനിടെ തല വൈദ്യുതി തൂണിലിടിച്ച് വിദ്യാർഥി മരിച്ചു. മന്നിപ്പാടി ഹൗസിങ് കോളനിയിലെ സുനിൽ കുമാറിന്റെ മകൻ എസ് മൻവിത്ത്(15) ആണ് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് മൻവിത്ത്. ഇന്ന് വൈകുന്നേരം കറന്തക്കാട് വെച്ചാണ് അപകടം.
സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകാൻ മധൂരിലേക്കുള്ള സുപ്രീം ബസിലാണ് വിദ്യാർത്ഥി യാത്ര ചെയ്തത്. വൈകുന്നേരം ആയതിനാൽ ബസിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു. ഇതിനിടെ റോഡരികിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് കുട്ടിയുടെ തലയിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റും