കോഴിക്കോട്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ വൈകീട്ട് 3.00 മണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ റാലിക്ക് കോഴിക്കോട് ജില്ലയിൽ വിപുലമായ ഒരുക്കം. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്ററുടെയും ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായിലിന്റെ നേതൃത്വത്തില്‍ നടത്തിയ നിയോജക മണ്ഡലം പര്യടനത്തില്‍ വാര്‍ഡ്, പഞ്ചായത്ത്. നിയോജക മണ്ഡലം ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ലയിലെ മുഴുവന്‍ ഘടകങ്ങളിലും ഐക്യദാര്‍ഢ്യ റാലിയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടന്നതും, പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതും പര്യടനത്തില്‍ വിലയിരുത്തി, അര ലക്ഷത്തിലധികം പേര്‍ ജില്ലയില്‍ നിന്നും ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കും. കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നിന്നും 7930 പേരും, നാദാപുരം നിയോജക മണ്ഡലത്തില്‍ നിന്നും 5900 പേരും, തിരുവമ്പാടിയില്‍ നിന്നും 2591 പേരും, വടകരയില്‍ നിന്നും 2639 പേരും, കുന്ദമംഗലത്ത് നിന്നും 7295 പേരും, കുറ്റ്യാടിയില്‍ നിന്നും 3502 പേരും, പേരാമ്പ്രയില്‍ നിന്നും 3007 പേരും ബേപ്പൂരില്‍ നിന്നും 5740 പേരും ബാലുശ്ശേരിയില്‍ നിന്നും 3200 പേരും കോഴിക്കോട് സൗത്തില്‍ നിന്നും 3000 പേരും കൊയിലാണ്ടിയില്‍ നിന്നും പേരും 3000 കോഴിക്കോട് നോര്‍ത്തില്‍ നിന്നും 3100 പേരും എലത്തൂരില്‍ നിന്നും 1500 പേരും പങ്കെടുക്കുമെന്നാണ് പര്യടനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ നയിക്കുന്ന തെക്കന്‍ മേഖല പര്യടനത്തിന്റെ ഉദ്ഘാടനം കൊടുവള്ളിയില്‍ വെച്ച് സംസ്ഥാന സെക്രട്ടറി യു.സി രാമന്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ നയിക്കുന്ന വടക്കന്‍ മേഖല പര്യടനത്തിന്റെ ഉദ്ഘാടനം നദാപുരത്ത് വെച്ച് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഹമ്മദ് കുട്ടി ഉണ്ണികളം സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.സി മായിന്‍ ഹാജി ബേപ്പൂരും ഉമ്മര്‍ പാണ്ടികശാല കുന്ദമംഗലത്തും ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ സി.പി ചെറിയ മുഹമ്മദ് കുന്ദമംഗലത്ത് സംസാരിച്ചു, ഷാഫി ചാലിയം കുറ്റ്യാടിയിലും, കോഴിക്കോട് നോര്‍ത്തിലും പര്യടന സംഗമം ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭാരവാഹികളായ സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കല്‍, പി അമ്മദ് മാസ്റ്റര്‍, എസ്.പി കുഞ്ഞഹമ്മദ്, വി.കെ.സി ഉമ്മര്‍ മൗലവി, സി.പി.എ അസീസ് മാസ്റ്റര്‍, കെ.കെ നവാസ്, ഒ.കെ കുഞ്ഞബ്ദുള്ള എന്നിവര്‍ വടക്കന്‍ മേഖലയിലെ പര്യടന കേന്ദ്രങ്ങളിലും, കെ.എ ഖാദര്‍ മാസ്റ്റര്‍, പി ഇസ്മായില്‍, വി.കെ ഹുസൈന്‍ കുട്ടി, ഒ.പി നസീര്‍, അഡ്വ. എ.വി അന്‍വര്‍, എ.പി മജീദ് മാസ്റ്റര്‍, എം കുഞ്ഞാമുട്ടി എന്നിവര്‍ തെക്കന്‍ മേഖലയിലെ പര്യടന കേന്ദ്രങ്ങളിലും സംസാരിച്ചു.
കൊടുവള്ളിയില്‍ വി.എം ഉമ്മര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു കെ.കെ.എ ഖാദര്‍ സ്വാഗതം പറഞ്ഞു. നാദാപുരത്ത് ബംഗ്ലത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു, എന്‍.കെ മൂസ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. തിരുവമ്പാടിയില്‍ സി.കെ കാസിം അദ്ധ്യക്ഷത വഹിച്ചു, പി ജി മുഹമ്മദ് സ്വാഗതം പറഞ്ഞു. വടകരയില്‍ എം.സി വടകര അദ്ധ്യക്ഷത വഹിച്ചു, പി.പി ജാഫര്‍ സ്വാഗതം പറഞ്ഞു. കുന്ദമംഗലത്ത് കെ മൂസ മൗലവി അദ്ധ്യക്ഷത വഹിച്ചു, എന്‍ പി ഹംസ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കുറ്റ്യാടിയില്‍ നൊച്ചാട് കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു കെ സി മുജീബ് റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. പേരാമ്പ്രയില്‍ ആര്‍.കെ മുനീര്‍ അദ്ധ്യക്ഷത വഹിച്ചു, ടി.കെ.എ ലത്തീഫ് സ്വാഗതം പറഞ്ഞു. ബേപ്പൂരില്‍ ആലിക്കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു, എം.ഐ മുഹമ്മദ് സ്വാഗതം പറഞ്ഞു. ബാലുശ്ശേരിയില്‍ സാജിദ് കോറോത്ത് അദ്ധ്യക്ഷത വഹിച്ചു, അഹമ്മദ് കോയ മാസ്റ്റര്‍സ്വാഗതം പറഞ്ഞു. കോഴിക്കോട് സൗത്തില്‍ പി ഷക്കീര്‍ അദ്ധ്യക്ഷത വഹിച്ചു, നിസാര്‍ മാങ്കാവ് സ്വാഗതം പറഞ്ഞു. കൊയിലാണ്ടിയില്‍ വി.പി ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു, സി ഹനീഫ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കോഴിക്കോട് നോര്‍ത്തില്‍ പി.എ ഹംസ അദ്ധ്യക്ഷത വഹിച്ചു, എ സഫറി സ്വാഗതം പറഞ്ഞു. എലത്തൂരില്‍ വി.എം മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു, ഷാഹിര്‍ കുട്ടമ്പൂര്‍ സ്വാഗതം പറഞ്ഞു. ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി ബാബു തിരുവമ്പാടിയിലും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ കൊടുവള്ളിയിലും എം.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് അഫ്നാസ് ചോറോട് വടകരയിലും സംസാരിച്ചു