കേരളപ്പിറവി: ഐക്യ കേരളത്തിന് അറുപത്തിയേഴാം ജന്മദിനം


ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. അറുപത്തിയേഴാം കേരളപ്പിറവി ദിനമാണ് മലയാളികള്‍ ആഘോഷിക്കാന്‍ പോകുന്നത്. അതായത് ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്ന് അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിടുന്നു. വിപുലമായ രീതിയില്‍ ഇത്തവണയും കേരളപ്പിറവി ആഘോഷിക്കുന്നു.

വർഷങ്ങള്‍ നീണ്ട് നിന്ന ആവശ്യങ്ങള്‍ക്ക് ശേഷം 1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂർ-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരളമെന്ന സംസ്ഥാനം രൂപീകരിക്കുന്നത്. കാസർഗോഡ് കേരളത്തിന്റെ ഭാഗമായപ്പോള്‍ കന്യാകുമാരി ഉള്‍പ്പടെ തിരുവിതാംകൂറിന്റെ ഭാഗമായ ചില മേഖലകള്‍ തമിഴ്നാട്ടിലേക്ക് പോയെന്നതും ശ്രദ്ധേയമാണ്.

സ്വദേശാഭിമാനിയുടെ പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ള മലയാള ഭാഷ സംസാരിക്കുന്ന മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നീ മേഖലകള്‍ കൂട്ടിച്ചേർക്കണമെന്ന ആവശ്യം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുന്നോട്ട് വെക്കുന്നുണ്ട്. 1928-ൽ നെഹ്റുവിന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് നടന്ന നാട്ടുരാജ്യ പ്രജാ സമ്മേളനം ഐക്യകേരളത്തിനായി പ്രമേയം പാസാക്കുകയും ചെയ്തു.

എല്ലാവർക്കും കേരളപ്പിറവി ആശംസകൾ

facebook

വളരെ പുതിയ വളരെ പഴയ