മക്കയിൽ മലയാളി ഷോക്കേറ്റ് മരിച്ചു


 മക്ക - മക്കയിലെ ബ്രോസ്റ്റ് കടയിൽ മലപ്പുറം സ്വദേശി വൈദ്യുതാഘാത മേറ്റ് മരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശിയായ പാലുണ്ട് മുണ്ടേരി റോഡിൽ  അനസ് മാട്ടറ (23) യാണ് മരിച്ചത്.  കട അടച്ചശേഷം വെള്ളമൊഴിച്ച് വൃത്തിയാക്കു ന്നതിനിടെയാണ് അപകടം. പുലർച്ചെയായിരുന്നു വൈദ്യുതാഘാതമേറ്റ് കടയിൽ മറ്റാരുമുണ്ടായിരുന്നില്ല. രാവിലെ കട തുറന്നപ്പോഴാണ് അനസ് മരിച്ചു കിടക്കുന്നത് സഹപ്രവർത്തകർ കണ്ടത്. കടയിലെ സി.സി.ടി.വിയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.

മരണവിവരം ഉടനെ കഫീലിനെ അറിയിച്ചു. പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. അനസിന്റെ നാട്ടു കാരും സംഭവസ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി മക്കയിലെ ഷറായ എന്ന സ്ഥലത്ത് ബ്രോസ്റ്റ് കടയിൽ ജോലി ചെയ്ത് വരികയായിരുന്നു അനസ്. അവിവാഹിതനാണ്. പിതാവ് കുഞ്ഞിമു ഹമ്മദ് ഖത്തറിലാണ്. മാതാവ്: സുനിത. സഹോദരങ്ങൾ: ഹാരിസ്, ഹർഷ. മൃതദേഹം മക്കയിലെ കിംഗ് ഫൈസൽ ഹോ സ്പിറ്റലിൽ സൂക്ഷി ച്ചിരിക്കുകയാണ്. ഖബറടക്കം ഇന്ന് മക്കയിൽ നടക്കും.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മക്കയിലെ നവോദയ വെൽ കൺവീനർ റഷീദ് മണ്ണാർക്കാടിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു. തുടർച്ചയായ ദിവസങ്ങളിൽ മലയാളികൾ ഷോക്കേറ്റ് മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. വെളളിയാഴ്ച ജിദ്ദയിലും മലയാളി യുവാവ് ഷോക്കേറ്റ് മരണമട ഞ്ഞിരുന്നു.

മലപ്പുറം കോഡൂർ മാങ്ങാട്ടുപുരം സ്വദേശി സൈതലവിയാണ് (38) മരിച്ച ത്. ജിദ്ദ ഹറാസാത്തിൽ ജോലിക്കിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു

facebook

വളരെ പുതിയ വളരെ പഴയ