പുൽപ്പള്ളി : ബത്തേരി എക്സൈസ് റെയിഞ്ച് ടീമും, കേരള എക്സൈസ് മൊബൈൽ ഇന്റർവേഷൻ യൂണിറ്റും സംയുക്തമായി പെരികല്ലൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന150ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. കോഴിക്കോട് സ്വദേശി ഇസാഹക് (27) നെയാണ് പിടികൂടിയത്. കഞ്ചാവ് സൂക്ഷിച്ച കെ.എൽ 13ക്യു 1483 നമ്പർ ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസർ വി എ . ഉമ്മറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സി.പി. ദിനേശൻ സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്,ബിനു എം.എം. ധിനിഷ് .എം. എസ് എന്നിവരും ഉണ്ടായിരുന്നു.