മലാപ്പറമ്പിൽ വാഹനാപകടത്തിൽ ദമ്പതികളുടെ ദാരുണാന്ത്യം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ.

 


കോഴിക്കോട്:മലാപ്പറമ്പിൽ വാഹനാപകടത്തിൽ ദമ്പതികളുടെ ദാരുണാന്ത്യം; ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ.  മലാപ്പറമ്പിൽ    വാഹനാപകടത്തിൽ ദമ്പതികളുടെ ദാരുണാന്ത്യം; ബസ് ഡ്രൈവറും ഉടമയും  അറസ്റ്റിൽ. ബസ് ഡ്രൈവർ അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയും ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. അഖിൽ കുമാറിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ബസ് ഉടമയ്ക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. ഇരുവരേയും കോടതി റിമാൻഡ് ചെയ്തു.

വാഹനാപകടത്തിൽ കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ടാണ് ദമ്പതികൾ മരിച്ചത്. ബസിന് പിന്നിൽ ഇടിച്ച സ്കൂട്ടറിൽ മറ്റൊരു ബസ് വന്നിടിക്കുകയായിരുന്നു. മലാപ്പറമ്പിന് സമീപം വെങ്ങേരിയിൽ വെച്ചായിരുന്നു അപകടമുണ്ടായത്. ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് തൊട്ടു പിന്നിലുണ്ടായിരുന്ന സ്കൂട്ടർ ബസിൽ ഇടിച്ചത്.

അപകടത്തിൽ സ്കൂട്ടർ തകർന്നു. ദമ്പതികൾ ബാലുശ്ശേരി ഭാഗത്തു നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു. ദമ്പതികളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്കൂട്ടറിനൊപ്പം ഒരു ബൈക്കും രണ്ടു ബസുകൾക്കിടയിൽപ്പെട്ടിരുന്നു. എന്നാൽ ബൈക്ക് ഓടിച്ചയാൾ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

facebook

വളരെ പുതിയ വളരെ പഴയ