കത്വ ഫണ്ട് തട്ടിപ്പ്: യൂത്ത് ലീഗ് നേതാക്കൾക്ക്എതിരായ ആരോപണം കളവെന്ന് പൊലീസ്.


കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പ് ആരോപണം കളവെന്ന് പൊലീസ്. ഇതുസംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് എതിർകക്ഷികൾക്കെതിരെ വെറുതെ പരാതി നൽകിയെന്നാണ് പൊലീസ് റിപ്പോർട്ട്,കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽകുന്ദമംഗലം പൊലീസ്  റിപ്പോർട് സമർപ്പിച്ചു. യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസ്, സി.കെ. സുബൈർ എന്നിവർക്കെതിരെയായിരുന്ന ആരോപണം.  15 ലക്ഷം രൂപ പി.കെ റിഫോസും സി.കെ സുബൈറും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി. 

യൂത്ത് ലീഗിൽനിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരൻ.

കത്വ-ഉന്നാവോ ഇരകൾക്കായി പിരിച്ച പണം നേതൃത്വം തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി മുൻ അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം വാങ്ങിയെന്നും യൂസഫ് പടനിലം ആരോപിച്ചിരുന്നു.

ഇതാണിപ്പോൾ രാഷ്ട്രീയ വൈരാഗ്യത്തെതുടർന്ന് വെറുതെ പരാതി നൽകിയതാണെന്ന്പൊലീസ് വ്യക്തമാക്കുന്നത്.പരാതിയിൽ നേരത്തെ സി.കെ സുബൈർ,പി.കെ ഫിറോസ് എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ഐ.പി.സി 420 അനുസരിച്ച് വഞ്ചനാകുറ്റമാണ് രജിസ്റ്റർ ചെയ്തിരുന്നത്. പരാതിക്കാരനോട് തെളിവുകൾ ഹാജരാക്കാൻ പോലീസ് നിർദേശിച്ചിരുന്നു.

facebook

വളരെ പുതിയ വളരെ പഴയ