അന്യസംസ്ഥാന തൊഴിലാളിയുടെ വീട്ടിൽ മോഷണ ശ്രമം: പ്രതി അറസ്റ്റിൽ

 


കുറ്റ്യാടി: ശാന്തിനഗറിൽ അന്തർസംസ്ഥാന തൊഴിലാളിയും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിൽ കയറി മോഷണശ്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി അഞ്ചാഴ്ചക്കു ശേഷം അറസ്റ്റിൽ. കഴിഞ്ഞ മാസം 22ന് പുലർച്ചെ ബിഹാർ സ്വദേശി മുഹമ്മദ് അഫ്ഫാറും കുടുംബവും താമസിക്കുന്ന വീടിന്റെ ജനലഴി തകർത്ത് അകത്തു കടന്ന് മോഷണത്തിന് ശ്രമിച്ച കേസിൽ പന്നിയവൽ വെള്ളഞ്ചേരിച്ചാലിൽ വി.സി. ഹാരിസിനെയാണ് (46) കുറ്റ്യാടി എസ്.ഐ.പി. ഷമീർ അറസ്റ്റ് ചെയ്തത്.

വീട്ടുകാർ ഉണർന്നതിനാൽ പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ബൈക്ക് എടുക്കാൻ തിരിച്ചു വന്നപ്പോൾ നാട്ടുകാർ തടഞ്ഞുവെച്ചിട്ടും സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നില്ല. ഇതിനെതിരെ സർവകക്ഷി സംഘം റൂറൽ എസ്.പിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയത്.

അഫ്ഫാറിന് വീടുണ്ടാക്കാൻ സഹായമായി പണം ലഭിച്ച വിവരം അറിഞ്ഞാണ് ടൂറിസ്റ്റ് ടാക്സി ഡ്രൈവറായ ഹാരിസ് മോഷണത്തിന് എത്തിയതെന്നായിരുന്നു നാട്ടുകാരുടെ പരാതി. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

facebook

വളരെ പുതിയ വളരെ പഴയ