കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപരുക്കേൽപ്പിച്ചു. കോടഞ്ചേരി പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണിയാത എന്നിവർക്കാണ് വെട്ടേറ്റത്. കുടുംബവഴക്കിനെ തുടർന്നാണ് ബിന്ദുവിന്റെ ഭർത്താവ് ഷിബു ഇരുവരെയും ആക്രമിച്ചത്. ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈയ്ക്കും വെട്ടേറ്റു. ഉണ്ണിയാതയുടെ ഒരു കൈവിരൽ വേർപെട്ടു. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദുവിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ബിന്ദുവും ഷിബുവും രണ്ടുവർഷമായി പിരിഞ്ഞാണ് താമസം. രാവിലെ വീടിന് സമീപം ഒളിച്ചിരുന്നാണ് ഷിബു ബിന്ദുവിനെ ആക്രമിച്ചത്. തടയാനെത്തിപ്പോൾ ഉണ്ണിയാതയെയും വെട്ടുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.