അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; വോട്ടെടുപ്പ് നവംബറിൽ, ഡിസംബറിൽ മൂന്നിന് വിധിയറിയാം

 


ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയതികൾ പ്രഖ്യാപിച്ചു. മിസോറാം, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. മിസോറാമിൽ നവംബർ 7ന്. രാജസ്ഥാൻ നവംബർ 23, തെലങ്കാന നവംബർ 30, മധ്യപ്രദേശ് നവംബർ 17 എന്നിങ്ങനെയാണ് തീയതികൾ. ഛത്തീസ്ഗഡിൽ രണ്ട് ഘട്ടമായി നവംബർ 7,17 തീയതികളിലും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ഡിസംബർ 3ന് നടക്കും. കരട് വോട്ടർ പട്ടിക ഒക്ടോബർ 17ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തിയിരുന്നു.

facebook

വളരെ പുതിയ വളരെ പഴയ