താമരശ്ശേരി സ്പോർട്സ് അക്കാദമി; റെഗുലർ ഫുട്ബോൾ കോച്ചിംഗ് സ്കൂൾ നവംബർ നാലിന് തുടങ്ങും


താമരശ്ശേരി: താമരശ്ശേരി സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക്‌ വേണ്ടിയുള്ള റെഗുലർ ഫുട്ബോൾ പരിശീലന സ്കൂൾ നവംബർ നാലിന് ആരംഭിക്കും. പരപ്പൻപൊയിൽ ടർഫ് ഗ്രൗണ്ടിൽ വെച്ചാണ് പരിശീലനം നൽകുക. 6 മുതൽ 16 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ്സിൽ പങ്കെടുക്കാം.

ക്ലാസ് ശനി, ഞായർ ദിവസങ്ങളിലായിരിക്കും ഉണ്ടാവുക. രാവിലെ 6 മണിക്കും 8 മണിക്കും വൈകുന്നേരം 3 മണിക്കും , 5 മണിക്കുമുള്ള നാലു ബാച്ചുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ അവധിക്കാലത്ത് താമരശ്ശേരി സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അമ്പലമുക്കിലെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ഒന്നാംഘട്ട കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് റെഗുലർ കോച്ചിംഗ് ക്യാമ്പിൽ പ്രവേശനത്തിന് മുൻഗണന നൽകും. 

നേരത്തെ ക്യാമ്പിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. പേര് രജിസ്റ്റർ ചെയ്യുന്നതിനും മറ്റു വിശദ വിവരങ്ങൾക്കും 9847492190 എന്ന നമ്പറിൽ ബന്ധപ്പെടുക..



facebook

വളരെ പുതിയ വളരെ പഴയ