താമരശ്ശേരി: വ്യവസായിയും പൗരപ്രമുഖനുമായ വട്ടക്കുണ്ടുങ്ങൽ നൗഷാദ് മുസ്ലിം ലീഗിൽ അംഗത്വമെടുത്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.എ റസാഖ് മാസ്റ്ററാണ് അംഗത്വം നൽകിയത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ദിശാബോധം നൽകുകയും നാടിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് മുസ്ലിം ലീഗ് എന്ന പാർട്ടിയിൽ അംഗത്വമെടുക്കാൻ തീരുമാനിച്ചതെന്ന് വട്ടക്കുണ്ടുങ്ങൽ നൗഷാദ് പറഞ്ഞു.
താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി ഹാഫിസ് റഹ്മാൻ, ജന. സെക്രട്ടറി എം. സുൽഫിക്കർ, പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പി.ടി ബാപ്പു, സി.വി അബ്ദുറഹ്മാൻകുട്ടി, ഹംസ മാസ്റ്റർ താഴത്തലത്ത്, ഷംസീർ എടവലം, മജീദ് കാരാടി, അഷ്റഫ് നെരോത്ത്, ഒ. ജമാൽ, റഷീദ് സെയിൻ, ഇബ്രാഹിം ചെമ്പ്ര, മുനീർ കാരാടി, സി.വി റിയാസ്,ഇബ്രാഹിം ചെബ്ര,ഉസ്മാൻ മാസ്റ്റർ,ഷൈജൽ കാരാടി,മജീദ് വട്ടകുണ്ട്,ബഷീർ മാട്ടുമ്മൽ,ബഷീർ, എൻ.സി.സലാം,സലീം കെ.ആർ.എസ്,നൗഫൽ കാരാടി,റിയാസ് വട്ടകുണ്ട്,അഷ്റഫ് വട്ടകുണ്ട്
തുടങ്ങിയവർ സംബന്ധിച്ചു.