പി ടിഎ റഹീമിന്റെ നെൽ കർഷകരോടുള്ള വെല്ലുവിളി സാക്ഷര കേരളത്തിന് അപമാനം:പി.സി ഹബീബ് തമ്പി


കുന്നമംഗലം:കുന്നമംഗലം എംഎൽഎ പിടിഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. സപ്ലൈകോയുടെ നേതൃത്വത്തിൽ നടത്തിവരുന്ന നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കുന്നമംഗലം നിയോജകമണ്ഡലം എംഎൽഎ പിടിഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നെൽ കർഷകരെ അപമാനിക്കുന്ന തരത്തിൽ കുറിപ്പ് ഇട്ടത്.

"നെല്ല് എടുക്കാൻ ആളില്ലാത്തത് കൊണ്ടല്ലേ സപ്ലൈകോ നെല്ല് സംഭരിച്ചത്. അല്ലാതെ ആരും നിർബന്ധിച്ചില്ലല്ലോ " എന്ന എംഎൽഎയുടെ പോസ്റ്റാണ് കർഷകരെയും കർഷക സംഘടനകളെയും ചൊടിപ്പിച്ചത്.

ഇതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ്സ്  കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നമംഗലത്തെ എംഎൽഎ  ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെപിസിസി മെമ്പര്‍ പിസി ഹബീബ് തമ്പി ഉദ്‌ഘാടനം ചെയ്തു. 

കർഷകർ അങ്ങേയറ്റം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ കർഷകന്റെ ആത്മാഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുള്ള ഏറ്റവും നിരുത്തരവാദപരമായ പരാമർശമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ഇതിൽ കർഷകരോട് എംഎൽഎ മാപ്പ് പറയുകയും സംഭരിച്ച നെല്ലിന്റെ വില ഉടൻ തന്നെ കർഷകർക്ക് നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കർഷകരെ ദയാവധത്തിന് വിധേയമാക്കുന്ന തരത്തിലുള്ള  നടപടികളുമായി പിണറായി സർക്കാർ ഇനിയും മുന്നോട്ടു പോയാൽ  കർഷക ജനതയെ ഒന്നാകെ അണിനിരത്തി ശക്തമായ സമരമുഖം തീർക്കുമെന്നും, കർഷകർക്ക് നേരെ  ഭരണമുന്നണിയിലെ ഒരു എംഎൽഎ തന്നെ കർഷകരെ അവഹേളിച്ചിട്ടും മൗനം പിന്തുടരുന്ന കർഷക സംഘത്തിന്റെ നിലപാട്  രാഷ്ട്രീയ അടിമത്തമാണെന്നും അദ്ദേഹം ആരോപിച്ചു.

കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സിക്രട്ടറിമാരായ വിനോദ് പടനിലം,എടക്കുനി അബ്ദുറഹിമാൻ,

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്,

കർഷക കോൺഗ്രസ്‌ സ്റ്റേറ്റ് ജനറൽ സിക്രട്ടറിമാർ ഐപ്പ് വടക്കേതടം,

മാത്യു ദേവഗിരി,

കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡണ്ട്മാരായ 

വളപ്പിൽ റസാക്ക്, 

രവികുമാർ പനോളി,

മുൻ ബ്ലോക്ക്‌ പ്രസിഡണ്ട് എം പി കേളുകുട്ടി, വി എസ് രഞ്ജിത്ത് 

കർഷക കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി ജോസ് കാരിവേലി, ജില്ല വൈസ് പ്രസിഡണ്ട്മാർ 

അഗസ്റ്റിൻ കണ്ണെഴത്ത്, ദേവസ്യ ചൊള്ളമഠം,

പി.ടി സന്തോഷ്‌ കുമാർ, കെ സി ഇസ്മാലൂട്ടി,

ആർ.പി രവീന്ദ്രൻ,സ്റ്റേറ്റ് കമ്മിറ്റി മെമ്പർ

എം വേണുഗോപാലൻ നായർ ജില്ലാ ജനറൽ സിക്രട്ടറി അസ്‌ലം കടമേരി

ജില്ലാ സിക്രട്ടറി കമറുദ്ധീൻ അടിവാരം, കെ.രാധാകൃഷ്ണൻ,ഫിലിപ്പ് ജോൺ,നിയോജക മണ്ഡലം പ്രസിഡണ്ട്മാർ സോജൻ ആലക്കൽ, അനന്ദൻ കുനിയിൽ, ഷെരീഫ് വെളിമണ്ണ, സുനിൽ പ്രകാശ് , മനോജ്‌ വാഴേപറമ്പിൽ, സുജിത് കാറ്റോട്, ബാബുരാജ് കുനിയിൽ, ലൈജു അരീപറമ്പിൽ, അഹമ്മദ്ക്കുട്ടി വെളിമണ്ണ, 

വിനോദ് ചെങ്ങളം തകിടിയിൽ, ഷിജു ചെമ്പനാനി എന്നിവർ സംസാരിച്ചു.


ജില്ലാ വൈസ് പ്രസിഡണ്ട് സി.എം സദാശിവൻ സ്വാഗതവും 

കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് വി.എം അഹമ്മദ് നന്ദിയും പറഞ്ഞു.


WHATSAPP↙️

https://chat.whatsapp.com/BaBLz6mbRJ0BSVFq2Pjysf

https://chat.whatsapp.com/BAIZySrVVNwJPe1dM6aeIJ

facebook

വളരെ പുതിയ വളരെ പഴയ