ഒരു ക്ലാസ്, ഒരു മാഗസിൻ പ്രകാശനവും അനുമോദനവും നടന്നു


താമരശ്ശേരി: പള്ളിപ്പുറം ജി. എം. യു. പി സ്കൂളിൽ( ചാലക്കര)  ഒരു ക്ലാസ് ഒരു മാഗസിൻ പ്രകാശനവും, അലിഫ് ടാലൻറ് പരീക്ഷയിലെ വിജയിക്കുള്ള അനുമോദനവും നടത്തി . വിദ്യാരംഗം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായന മാസാചരണത്തിന്റെ ഭാഗമായി ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾ തയ്യാറാക്കിയതാണ് കയ്യെഴുത്ത് മാഗസിൻ.  കൊടുവള്ളി BPC വി.എം മെഹറലി*  മാഗസിൻ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഇഖ്ബാൽ പൂക്കോട് അധ്യക്ഷത വഹിച്ചു.സബ് ജില്ല അലിഫ് ടാലൻ്റ് പരീക്ഷയിലെ വിജയി അംന സെഹ്റിനുള്ള ഉപഹാരം ബിപിസി നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് എ.പി മിനി ടീച്ചർ സ്വാഗതം പറഞ്ഞു.  ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ ചുമർപത്രിക നിർമ്മാണ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ബി.ആർ.സി കോർഡിനേറ്റർ ഷഹാന, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ നാസർ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. എസ്.ആർ.ജി കൺവീനർ പ്രീതി ടീച്ചർ പങ്കെടുത്തു. സബിത ടീച്ചർ നന്ദി രേഖപ്പെടുത്തി.

facebook

വളരെ പുതിയ വളരെ പഴയ