അപകടക്കെണിയായ് റോഡുകൾ യൂത്ത് ലീഗ് 'വാഴ' വെച്ച് പ്രതിഷേധിച്ചു.

 


താമരശ്ശേരി:മരണക്കെണിയൊരുക്കുന്ന റോഡിലെ കുഴികൾ നികത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി താമരശ്ശേരിയിൽ മുസ് ലിം യൂത്ത് ലീഗ് റോഡിൽ 'വാഴ' വെച്ച് പ്രതിഷേധിച്ചു. ചടങ്ങിൽ പ്രസിഡണ്ട് എം.ടി അയ്യൂബ് ഖാൻ, ജനറൽ സിക്രട്ടറി എ.പി സമദ് കോരങ്ങാട്, ട്രഷറർ ഇഖ്ബാൽ പൂക്കോട്, മജീദ് അരീക്കൻ, ഭാരവാഹികളായ നിയാസ് ഇല്ലിപ്പറമ്പിൽ, വാഹിദ് അണ്ടോണ, റിയാസ് കാരാടി, ആസാദ് കാരാടി, ഷാജിർ ഒ, റസാഖ് സുരഭി, ഷൈജൽ വിച്ചി, അനസ് കെ.പി പരപ്പൻ പൊയിൽ സംബന്ധിച്ചു.

facebook

വളരെ പുതിയ വളരെ പഴയ