കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ


തൃശൂർ: കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തി നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. ഇന്ന് രാവിലെയാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് പ്രകാരമാണ് അറസ്റ്റ്. മൂന്ന് ദിവസം മുമ്പാണ് കേസിനാദ്പദമായ സംഭവം.തൃശൂർ അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപം കാർ നിർത്തി രണ്ട് കുട്ടികളോട്  അശ്ലീലം കാണിച്ചെന്നാണ് കേസ്.    

ഇതി ന് മുമ്പും സ്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുത്തുവെന്നായിരുന്നു പരാതി. അന്ന് പാലക്കാട് ഒറ്റപ്പാലം പൊലീസാണ് കേസ് എടുത്തത്.

facebook

വളരെ പുതിയ വളരെ പഴയ