ചരിത്രമെഴുതി ദ്രൗപദി മുര്‍മു; ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി


ചരിത്രമെഴുതി ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിപദത്തില്‍. ആദിവാസി വിഭാഗത്തില്‍ നിന്നുളള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ കേവല ഭൂരിപക്ഷം പിന്നിട്ട മുര്‍മുവിന് പ്രതിപക്ഷനിരയില്‍ നിന്നും പിന്തുണ ലഭിച്ചെന്നതാണ് ശ്രദ്ധേയം.. മുര്‍മുവിന് അഭിനന്ദനവും ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ രംഗത്തെത്തി. മുര്‍മുവിന്റെ ജീവിതവും പോരാട്ടവും സേവനവും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുമെന്നും ഇന്ത്യയുടെ വികസനയാത്രയെ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിയുന്ന മികവുറ്റ രാഷ്ട്രപതിയാകും മുര്‍മുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് ജയത്തില്‍ ദ്രൗപദി മുര്‍മുവിനെ യശ്വന്ത് സിന്‍ഹ അഭിനന്ദിച്ചു. മൂന്നു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുര്‍മുവിന്റെ വോട്ട് മൂല്യം 5,77,777. രാഷ്്ട്രപതി തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രോസ് വോട്ടിങ്. പ്രതിപക്ഷനിരയിലെ 17 എം.പിമാര്‍ ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്തു.



facebook

വളരെ പുതിയ വളരെ പഴയ