കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച് സ്റ്റാറായിരിക്കുകയാണ് പതിനൊന്നുകാരൻ, ഇയ്യാട് സ്വദേശി മുഹമ്മദ് റസാൻ


ബാലുശ്ശേരി: ഇയ്യാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട ഒൻപതുകാരന്റെ രക്ഷകനായി മാറിയിരിക്കുകയാണ് പതിനൊന്നുകാരൻ മുഹമ്മദ് റസാൻ. കഴിഞ്ഞ ദിവസം ഇയ്യാട് -മങ്ങാട് തോട്ടിൽ കൂരിപ്പുരം ഭാഗത്ത്, ഒഴുക്കിൽപ്പെട്ട സുഹൃത്തും അയൽവാസിയുമായ ഒൻപത് കാരനെ ഇയ്യാട് എടപ്രംകണ്ടി മുഹമ്മദ്‌ റസാൻ എന്ന മിടുക്കൻ ശക്തമായ ഒഴുക്കുള്ള തോട്ടിലേക്ക് ചാടി ജീവൻ രക്ഷിച്ചത്. റസാനും മാതാവ് ഷംനയും ഇയ്യാട് അങ്ങാടിയിൽ നിന്നും തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൈക്കിളിൽ പോകുന്ന കുട്ടി തോട്ടിലേക്ക് വീഴുതുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ റസാൻ ശക്തമായ ഒഴുക്കുള്ള തോട്ടിലേക്ക് എടുത്തുചാടി കൂട്ടുകാരനെ രക്ഷപ്പെടുത്തുകയായിരുന്നു. സൈക്കിളും തോട്ടിൽ നിന്ന് കരയിലെത്തിച്ചതിന് ശേഷമാണ് റസാൻ വീട്ടിലേക്ക് മടങ്ങിയത്.

ഇയ്യാട് എം. ഐ. യു. പി. സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കൻ. പ്രവാസിയായ ഇ. കെ. നൗഷാദാണ് പിതാവ്. 

ധീരത കാണിച്ച മുഹമ്മദ് റസാനെ വിവിധ രാഷ്ട്രീയ പാർട്ടികളും പൗര പ്രമുഖരും അഭിനന്ദിച്ചു.

facebook

വളരെ പുതിയ വളരെ പഴയ