കെ എസ് ഇ ബി ഡ്രൈവർ ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു


താമരശ്ശേരി: കെ എസ് ഇ ബി ഡ്രൈവർ ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. താമരശ്ശേരി കെ എസ് ഇ ബി സെക്ഷൻ ഓഫീസിലെ കരാർ ജീവനക്കാരനായ അമ്പായത്തോട് ഒറ്റപ്പിലാക്കൽ മൂസ്സ(55) ആണ് മരിച്ചത്. K. S. R. T. C. ഡ്രൈവർ ആയിരുന്നു പിന്നീട്. K. S. E. B.യിൽ' കരാർ ജീവനകാരനായി ജോലിയിൽ പ്രവേശിച്ചത്

ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7:30ന് അമ്പയത്തോട് പാറമ്മൽ ജുമാ മസ്ജിദിൽ. ഭാര്യ: സെജിന(ഐയുഎം എൽ പി സ്കൂൾ കന്നുട്ടിപ്പാറ). മക്കൾ: ഫാസിൽ, ആയിഷ മശാഹൽ. സഹോദരങ്ങൾ: പാത്തുമ്മ, ആലി, കമ്മുക്കുട്ടി പാത്തുമ്മ, സലാം, ഇബ്രാഹീം, സാറ, ആസ്യ, മുഹമ്മദ്, ബഷീർ, സൈനബ, കദീശ.


facebook

വളരെ പുതിയ വളരെ പഴയ