SSLC കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യതകളെ കുറിച്ച് ക്ലാസ് നൽകി.

താമരശ്ശേരി ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് & അഡോളസൻസ് സെല്ലിൻ്റെ നേതൃത്വത്തിൽ ഫോക്കസ് പോയിൻറ് -2022 എസ്എസ്എൽസി വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപരിപഠന ദിശാബോധം നൽകാൻ ഏകദിന വർക്ക്ഷോപ്പ് നടത്തി.ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയസെക്കൻഡറി, പോളിടെക്നിക്, ടെക്നിക്കൽ ഹയർ സെക്കൻഡറി, ഐ ടി ഐ മുതലായ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.പ്രസ്തുത പരിപാടി പി. ടി .എ .പ്രസിഡൻറ് പി എം അബ്ദുൽ മജീദ് ഉൽഘാടനം ചെയ്തു.പ്രിൻസിപ്പൽ ബിന്ദു വി ജോർജ് അധ്യക്ഷത വഹിച്ചു.ഇഖ്ബാൽ പൂക്കോട് ,ദീപ ജോസഫ് , ഷീന ടീച്ചർ , ശബ്‌ന ടീച്ചർ ആശംസകളർപ്പിച്ചു. എം ടി അബ്ദുൽ അസീസ് മാസ്റ്റർ , രഞ്ജിഷ ടീച്ചർ , കുഞ്ഞിമൊയ്തീൻ മാസ്റ്റർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. എ കെ അബ്ദുൽ അസീസ് മാസ്റ്റർ സ്വാഗതവും ലെസ്നി ടീച്ചർ നന്ദിയും പറഞ്ഞു.

facebook

വളരെ പുതിയ വളരെ പഴയ