ഹൃദയം തന്ന കുടുംബത്തിന് മധുരം നൽകി പ്ലസ് ടു വിജയാഘോഷം

കോഴിക്കോട്: ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലായിരുന്നു ഫിനു ഷെറിൻ. ആദ്യം നന്ദി പറയേണ്ടത് തനിക്ക് ഹൃദയം നൽകിയ വിഷ്ണുവിന്റെ കുടുംബത്തിനാണ്. പിന്നെ നേരെ കോഴിക്കോട്ടെ വളയനാട്ടെ വിഷ്ണുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് മധുരം നൽകിയാണ് പ്ലസ് ടു വിജയം ഫിനു ആഘോഷിച്ചത്. അഞ്ച് വിഷയങ്ങളിൽ എ പ്ലസും ഒരു വിഷയത്തിൽ എ ഗ്രേഡുമാണ് ഫിനു നേടിയത്. ഒമ്പതാം ക്ലാസിലെത്തിയപ്പോഴാണ് ഫിനുവിന്റെ ഹൃദയത്തിന് തകരാർ കണ്ടെത്തുന്നതും തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച വളയനാട് സ്വദേശി വിഷ്ണുവിന്റെ ഹൃദയം മാറ്റിവെച്ചതും.

facebook

വളരെ പുതിയ വളരെ പഴയ