ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ജൂലൈ ഒന്നുമുതൽ നിരോധിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് . നിലവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ നിന്ന് ബദൽ മാർഗങ്ങളിലേക്ക് മാറുന്നതിന് ആവശ്യമായ സമയം നൽകി കഴിഞ്ഞു . ഇനി സർക്കാർ ഇളവ് അനുവദിക്കില്ലെന്നും ഭൂപേന്ദർ യാദവ് അറിയിച്ചു . പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും ജൂലൈ ഒന്നുമുതൽ നിരോധിച്ചിട്ടുണ്ട് . ഇതിന് പുറമേ ഇവയുടെ നിർമ്മാണം , ഇറക്കുമതി , വിതരണം , സംഭരണം എന്നിവയ്ക്കും വിലക്കുണ്ട് . പ്ലാസ്റ്റിക് സ്റ്റിക്കുകൾ ഉള്ള ഇയർ ബഡ്സ് , ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ , പ്ലാസ്റ്റിക് പതാകകൾ , മിഠായി സ്റ്റിക്കുകൾ , ഐസ്ക്രീം സ്റ്റിക്കുകൾ , അലങ്കാരത്തിനുള്ള പോളിസ്റ്റൈറീൻ ( തെർമോകോൾ ) , പ്ലാസ്റ്റിക് പ്ലേറ്റുകൾ , കപ്പുകൾ , ഗ്ലാസുകൾ , ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫോർക്കുകൾ , സ്പൂണുകൾ , കത്തികൾ , സ്ട്രോ , ട്രേകൾ , മധുരപലഹാര പെട്ടികൾക്ക് ചുറ്റും പൊതിയാനോ പായ്ക്ക് ചെയ്യാനോ ഉപയോഗിക്കുന്ന ഫിലിമുകൾ , ക്ഷണ കാർഡുകൾ , സിഗരറ്റ് പാക്കറ്റുകൾ , 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കിൽ പിവിസി ബാനറുകൾ , സ്റ്റിററുകൾ എന്നിവയാണ് നിരോധിക്കപ്പെട്ട വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നത് . നിയമലംഘനങ്ങൾ തടയുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കൺട്രോൾ റൂമുകൾ സ്ഥാപിക്കുന്നതിനുള്ള തിരക്കിലാണ് . പരിശോധനയ്ക്കായി പ്രത്യേക എൻഫോഴ്സ്മെന്റ് സംഘങ്ങൾക്ക് രൂപം നൽകാനും നടപടി സ്വീകരിച്ച് വരികയാണ് . നിയമലംഘനങ്ങൾ ചൂണ്ടിക്കാണിക്കാൻ ജനങ്ങളെ കൂടി പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് ഓൺലൈൻ ആപ്പിന് രൂപം നൽകിയിട്ടുണ്ട് . ഇതിലൂടെ ജനങ്ങൾക്ക് നിയമലംഘനങ്ങൾ ചൂണ്ടിക്കാണിക്കുകയും പരാതികൾ നൽകുകയും ചെയ്യാം.
പ്ലാസ്റ്റിക് നിരോധനം വെള്ളിയാഴ്ച മുതൽ*
nattuvartha korangad