താമരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് (വട്ടക്കൊരു) മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. വൃക്ഷത്തൈ വിതരണവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു. പരിസ്ഥിതി കാമ്പയിൻ ഉദ്ഘാടനം വൃക്ഷത്തൈ നട്ടുകൊണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പിഎ അബ്ദു സമദ് ഹാജി ഉദ്ഘാടനം ചെയ്തു വൃക്ഷത്തൈ വിതരണം ഉദ്ഘാടനം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എം ടി ആലി ഹാജി നിർവഹിച്ചു. സെക്രട്ടറി എ പി മുഹമ്മദലി, ട്രഷറർ എ പി സമദ്, വൈസ് പ്രസിഡണ്ട് കെ ഖാദർ ഹാജി, പി എം അബ്ദുറഹ്മാൻ, യൂത്ത് ലീഗ് പ്രസിഡണ്ട് വി പി സലാം, വി പി റിയാസ്, എൻ പി ഹക്കീം, ഡ്രൈവർ സലാം, കുഞ്ഞുമുഹമ്മദ്, ഷബീർ തുടങ്ങിയവർ പങ്കെടുത്തു.
പരിസ്ഥിതി ദിനാചരണം നടത്തി
nattuvartha korangad