മതിൽ ഇടിഞ്ഞ് വീണ് മരണപ്പെട്ടു

പേരാമ്പ്ര : പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പറേന്റെ മീത്തൽ നാരായണകുറുപ്പ് (67) ആണ് തൊട്ടടുത്ത വീടിന്റെ മതിൽ ഇടിഞ്ഞ് വീണ് മരണപ്പെട്ടത്. ഉദ്ദേശം 3 മീറ്റർ ഉയരത്തിൽ കെട്ടിപ്പൊക്കിയ അടുത്ത വീടിന്റെ മതിൽ ഇടിഞ്ഞു കല്ലിനും മണ്ണിനും ഇടയിൽ പെടുകയായിരുന്നു. സേന സംഭവ സ്ഥലത്ത് എത്തുമ്പോൾ തൊട്ടടുത്ത വീടിന്റെ മതിൽ ഇടിഞ്ഞ് വീണ് അപകടത്തിൽ പെട്ട ആൾ സ്വന്തം വീടിന്റെ ചുമരിനോട് ചേർന്ന് കല്ലും മണ്ണും മൂടി പൂർണ്ണമായും ആളെ കാണാൻ പറ്റാത്ത വിധം അടിയിലായിരുന്നു.. ആളുട ശബ്ദം മനസിലാക്കി കുടുങ്ങി കിടക്കുന്ന സ്ഥലം തിരിച്ചറിഞ്ഞ് ഉടനടി രക്ഷാപ്രവർത്തനം നടത്തി. കല്ലും മണ്ണും മാറ്റി മുക്കാൽ ഭാഗത്തോളം പുറത്തെടുത്തെങ്കിലും കോൺഗ്രീറ്റ് സ്ലാബിനുള്ളിൽ കാല് കുടങ്ങിയതും വളരെ ഇടുങ്ങിയ സ്ഥലമായതും രക്ഷാപ്രവർത്തനം വളരെ ദുഷ്ക്കരമാക്കി ഒന്നര മണിക്കൂറിലേറെ നീണ്ട കഠിനമായ രക്ഷാപ്രവർത്തനത്തിന് ശേഷം വീടിന്റെ ചുമര് പൊളിച്ച് ആളെ ജീവനോടെ പുറത്തെടുത്തെങ്കിലും പിന്നീട് ആശു പുതിയിൽ വെച്ച് മരണപ്പെട്ടു.
സ്റ്റേഷൻ ഓഫീസർ സി. പി ഗിരീശൻ, അസി. സ്റ്റേഷൻ ഓഫീസർ എ.ഭക്തവത്സലൻ,പി വിനോദൻ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ മാരായ എൻ. എം ലതീഷ്, ടി.വിജീഷ്, പി. ആർ സത്യനാഥ്, സനൽ രാജ്, എൻ. പി. അനുപ്, എസ്. ആർ . സാരംഗ്, കെ. എൻ. രതീഷ്, എൻ.ബിനീഷ്,വി.കെ ഷൈജു.കെ സുധീഷ്, ഹോം ഗാർഡ് മാരായ എ. എം. രാജീവൻ, കെ. പി ബാലകൃഷ്ണൻ, വി. കെ ബാബു എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായ്

facebook

വളരെ പുതിയ വളരെ പഴയ