സാദിഖലി തങ്ങൾ നയിക്കുന്ന ജില്ലാ സംഗമങ്ങളുടെ സമാപനസമ്മേളനം വൻ വിജയമാക്കും

താമരശ്ശേരി: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന ജില്ലാ സംഗമങ്ങളുടെ സമാപന സമ്മേളനം ഈ മാസം 23 ന് കോഴിക്കോട് വെച്ച് നടക്കും. പരിപാടിയുടെ പ്രചരണാർത്ഥം താമരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രത്യേക കൺവെൻഷൻ നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി പി ഹാഫിസ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. എംടി ആലി ഹാജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി എ പി മുഹമ്മദലി സ്വാഗതം പറഞ്ഞു. പി സി ബഷീർ ഹാജി, എപി സമദ്, എൻ ഇസ്മായിൽ, സി കെ ജലീൽ, പിടി മുജീബ് തുടങ്ങിയവർ സംസാരിച്ചു.

facebook

വളരെ പുതിയ വളരെ പഴയ