താമരശ്ശേരി താമരശ്ശേരി മേഖല എസ് കെ എസ് എസ് എഫ് യു.പിയിലെ മുസ്ലിം വേട്ടക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചു .സംസ്ഥാനത്തുടനീളം മേഖലാ തലത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടായിരുന്നു താമരശ്ശേരി ടൗണിൽ പ്രതിഷേധ റാലി നടന്നത് .
സമാപന സംഗമം ജില്ലാ എസ് കെ എസ് എസ് എഫ് ഓർഗനൈസിംഗ് സെക്രട്ടറി മിർബാത്ത് തങ്ങൾ ജമലുല്ലൈലി ഉൽഘാടനം ചെയ്തു ,മേഖല പ്രസിഡണ്ട് വാഹിദ് അണ്ടോണ അധ്യക്ഷത വഹിച്ച ചടങ്ങിൽ അയ്യൂബ് ഖൻ ആശംസ പ്രഭാഷണം നിർവഹിച്ചു .ഫാസിൽ കോളിക്കൽ ,സൈനുൽ ആബിദീൻ തങ്ങൾ കോളിക്കൽ ഫാസിൽ തലയാട് എന്നിവർ റാലിക്ക് നേത്യത്വം നൽകി ,സെക്രട്ടറി വിപി സലാം സ്വാഗതവും ഉനൈസ് റഹ്മാനി നന്ദിയും പറഞ്ഞു.
യു.പിയിലെ മുസ്ലിം വേട്ടക്കെതിരെ എസ് കെ എസ് എസ് എഫ് പ്രതിഷേധ റാലി സംഘടിപ്പിച്ചു
nattuvartha korangad