ചുങ്കം ശിഹാബ് തങ്ങൾ റിലീഫ് സെൽ ഓഫീസ് തുറന്നു

താമരശ്ശേരി : ജീവകാരുണ്യ രംഗത്ത് വിവിധ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ താമരശ്ശേരി ചുങ്കം ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയുടെ കീഴിലുള്ള ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ഓഫീസ് ഉൽഘാടനം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം. ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു. ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് വി.കെ.മുഹമ്മദ് കുട്ടി മോൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ഹാഫിസ് റഹ് മാൻ നിർവ്വഹിച്ചു. റിലീഫ് സെൽ ചെയർമാൻ ഷൗക്കത്ത് നോനി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി. അയ്യൂബ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് ജന: സെക്രട്ടറി എ.പി. സമദ് കോരങ്ങാട് റിലീഫ് വിതരണം നിർവ്വഹിച്ചു. എൻ.പി. റസാഖ് മാസ്റ്റർ, റഫീഖ് കൂടത്തായ്, ഷംസീർ എടവലം, റഹീം എടക്കണ്ടി, നാസർ കമ്മട്ടിയേരി,കമ്മു കുട്ടി ചുങ്കം , നിയാസ് ഇല്ലി പറമ്പിൽ , ഫാസിൽ കാഞ്ഞിരത്തിങ്ങൽ, കുഞ്ഞി മാസ്റ്റർ, പി.ടി. ബഷീർ, സുഹൈർ ചുങ്കം ,,അഫ്സല് ,,ഫസലു ,,രസക് തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ ഒ ഷാജിർ സ്വാഗതവും ട്രഷറർ വി.കെ.ഷംസീർ നന്ദിയും പറഞ്ഞു.

facebook

വളരെ പുതിയ വളരെ പഴയ