യൂത്ത് കോൺഗ്രസ് താമരശ്ശേരി താലൂക്ക് ഓഫീസിനു മുന്നിൽ പ്രതീകാത്മക കെ-റെയിൽ കുറ്റി സ്ഥാപിച്ചു

യൂത്ത് കോൺഗ്രസ്‌ കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി താമരശ്ശേരി താലൂക് ഓഫീസിലേക്ക് നടത്തിയ പ്രതീകാത്മക കെ-റയിൽ കുറ്റിയിടൽ സമരം ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ഷമീർ ഓമശ്ശേരി അധ്യക്ഷത വഹിച്ചു. താമരശ്ശേരി മണ്ഡലം പ്രസിഡണ്ട് നവാസ് മാസ്റ്റർ കൊടുവള്ളി ബ്ലോക്ക് വൈസ് പ്രസിഡണ്ട് മനോജ് മാസ്റ്റർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുജീബ് പുറായിൽ, ഫാറൂഖ് പുത്തലത്ത്, അമീർ അലി തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് നിഷാദ്, സർതാജ് അബിൻ കട്ടിപ്പാറ, ഇഖ്ബാൽ,ഷമീർ എംകെ, കബീർ ഈർപ്പോണ, ജുറൈജ് ടി കെ, ഫിലിപ്പ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

facebook

വളരെ പുതിയ വളരെ പഴയ