തിരുവനന്തപുരം∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ എൽഡിഎഫ് കൺവീനറാകും. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നാളെ സംസ്ഥാന സമിതി യോഗത്തിനുശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
എ.വിജയരാഘവൻ പൊളിറ്റ് ബ്യൂറോ അംഗമായ സാഹചര്യത്തിലാണ് ഇ.പി.ജയരാജൻ എൽഡിഎഫ് കൺവീനറാകുന്നത്. പിബി അംഗമായതോടെ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടതിനാലാണ് വിജയരാഘവൻ പദവി ഒഴിയുന്നത്.
ഇ.പി.ജയരാജൻ ഒന്നാം പിണറായി സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്നു. ബന്ധുനിയമന വിവാദത്തെ തുടർന്ന് കുറച്ചുനാൾ മന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും പിന്നീട് തിരിച്ചു വന്നു.
ഇ പി ജയരാജൻ പുതിയ എൽഡിഎഫ് കൺവീനർ
nattuvartha korangad