സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുതിയ മുസ്ലിം ലീഗ്സം സ്ഥാന അധ്യക്ഷൻ*

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ നിലവിലെ ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായേക്കും. ഹൈദരലി തങ്ങളുടെ അനാരോഗ്യത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത് സാദിഖലി തങ്ങളാണ്. ഹൈദരലി തങ്ങളുടെ അനുജനും പാണക്കാട്ടെ കുടുംബത്തിലെ മുതിര്‍ന്ന അംഗവുമാണ് 55കാരനായ സാദിഖലി. 2009 മുതല്‍ മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ സ്ഥാനം വഹിക്കുന്നുണ്ട്. 2000 മുതല്‍ 2007 വരെ യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 15 വര്‍ഷക്കാലം സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെ‌ഡറേഷന്‍(എസ്.കെ.എസ്.എസ്.എഫ്) സംസ്ഥാന പ്രസിഡന്റുമായിരുന്നു. പാണക്കാട്ടെ കുടുംബാംഗങ്ങളില്‍ ചിലര്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് താത്പര്യപ്പെടുന്നുണ്ടെങ്കിലും സാദിഖലി തങ്ങള്‍ തന്നെ പ്രസിഡന്റാവാനാണ് സാദ്ധ്യത. പരസ്യ ഭിന്നതയിലേക്ക് കാര്യങ്ങളെത്തില്ല.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച വന്‍റാലി പരോക്ഷത്തില്‍ സാദിഖലി തങ്ങളിലേക്കുള്ള അധികാര കൈമാറ്റം കൂടിയായി മാറി. റാലിയുടെ ഉദ്ഘാടകന്‍ സാദിഖലി തങ്ങളായിരുന്നു. അരനൂറ്റാണ്ടോളമായി മുസ്‌ലിം ലീഗിന്റെ നേതൃപദവിയില്‍ പാണക്കാട് കുടുംബമാണുള്ളത്. ലീഗിന്റെ അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് സാദിഖലി തങ്ങളെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കും. പിന്നീട് സംസ്ഥാന പ്രവര്‍ത്തക സമിതിയും കൗണ്‍സിലും ചേര്‍ന്ന് ഇതിന് അംഗീകാരമേകും.

facebook

വളരെ പുതിയ വളരെ പഴയ