ദുബായ്: പ്രശസ്ത വ്ളോഗറും ആൽബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെവിനെ (21) ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് മെവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായിൽ എത്തിയത്. ഒരു മകളുണ്ട്.
തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്കയക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി അറിയിച്ചു.
ബാലുശ്ശേരി സ്വദേശിനിയുംവ്ലോഗറുമായ യുവതി ദുബെയിൽ മരണപ്പെട്ട നിലയിൽ
nattuvartha korangad