താമരശ്ശേരി: കേരള സർക്കാർ റവന്യൂ ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത താമരശ്ശേരി താലൂക്കിലെ രാരോത്ത് വില്ലേജ് ഓഫീസർ കെ.പി അബ്ദുൽ ഗഫൂറിന് ലഭിച്ച പുരസ്കാരം അദ്ധേഹത്തിൻ്റെ അർഹതക്കുള്ള അംഗീകാരമാണെന്ന് മലബാർഡവലപ്പ്മെൻറ് ഫോറം താമരശ്ശേരി ചാപ്റ്റർ.ഭാരവാഹികൾ പറഞ്ഞു.അവാർഡിനർഹനായ വില്ലേജ് ഓഫീസറെ എംഡി.എഫിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.കോഴിക്കോട് ജില്ലയിലെ റവന്യു വകുപ്പിലെ മികച്ച ഉദ്യോഗസ്ഥരായി തിരഞ്ഞെടുക്കപ്പെട്ട മൂന്നു പേരിൽ ഒരാൾ അബ്ദുൽ ഗഫൂറാണ്, അതേ പോലെ സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസുകളായി തിരഞ്ഞെടുത്തതിൽ ഒന്നും രാരോത്ത് വില്ലേജ് ഓഫീസാണ്.എം.ഡി എഫ് കൊടുവള്ളി മണ്ഡലം പ്രസിഡൻ്റ് പി.പി ഹാഫിസുറഹ്മാൻ മൊമൻ്റൊ നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ എം വി യുവേഷ്, ഷംസീർ എടവലം, സുബി വെഴുപ്പൂർ,ബോബൻ സൂര്യ, റാഷി താമരശ്ശേരി, അമീറലി കോരങ്ങാട്, സമദ് കോരങ്ങാട്, എ.കെ ബബീഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു
രാരോത്ത് വില്ലേജ് ഓഫീസറെ തേടിയെത്തിയത് അർഹതയ്ക്കുള്ള അംഗീകാരം.എം.ഡി എഫ്
nattuvartha korangad