ഐഎസ്എല്ലില്‍ ചെന്നൈയിനെ തകര്‍ത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. മൂന്നുമിനിറ്റിനിടെ രണ്ടുഗോളുകള്‍ നേടി പെരെര ഡയസ് രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് മുന്നിലെത്തിച്ചു. 89ാം മിനിറ്റില്‍ ഫ്രീക്കിക്കിലൂടെ അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്സിന്റെ ലീഡുയര്‍ത്തി. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിൽ നാലു മിനിറ്റിനിടെയാണ് ഡയസ് ലക്ഷ്യം കണ്ടത്. 52, 55 മിനിറ്റുകളിലായിരുന്നു ഡയസിന്റെ ഗോളുകൾ. 90–ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് അഡ്രിയൻ ലൂണ നേടിയ ഗോൾ കൂടിയായതോടെ മൂന്നു ഗോള്‍ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് തിരികെ കയറി.
വിജയത്തോടെ 18 കളികളിൽനിന്ന് 30 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ എട്ടാം ജയമാണിത്. ഒരു സമനിലയ്ക്കും തോൽവിക്കും ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയവും. ഇതോടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് സാധ്യതകളും നിലനിർത്തി. ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ മുംബൈ സിറ്റി ജയിച്ചാൽ ബ്ലാസ്റ്റേഴ്സ് വീണ്ടും അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവരും. സീസണിലെ ഒൻപതാം തോൽവി വഴങ്ങിയ ചെന്നൈയിൻ എഫ്‍സി 20 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
ചെന്നൈയിനെ മൂന്ന് ഗോളിന് തകർത്തു; ബ്ലാസ്റ്റേഴ്സ് ആദ്യനാലിൽ
nattuvartha korangad