വനിതാ മാധ്യമപ്രവർത്തകയോട് അപര്യാദയായി പെരുമാറിയ സംഭവത്തിൽ മാപ്പു ചോദിച്ച് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി

 


കോഴിക്കോട്: വനിതാ മാധ്യമപ്രവർത്തകയോട് അപര്യാദയായി പെരുമാറിയ സംഭവത്തിൽ മാപ്പു ചോദിച്ച് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നതായും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നലെ കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യൽ കറസ്പോണ്ടന്റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ വെച്ച കൈ അവർ അപ്പോൾ തന്നെ തട്ടിമാറ്റിയിരുന്നു. താൻ നേരിട്ട മോശം നടപടിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു. നിയമ നടപടി ഉൾപ്പെടെ എല്ലാ തുടർ നീക്കങ്ങൾക്കും മീഡിയവണിന്റെ എല്ലാ പിന്തുണയും നൽകുമെന്ന് മാനേജിങ് എഡിറ്റർ സി.ദാവൂദ് അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നല്കുമെന്നും സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

facebook

വളരെ പുതിയ വളരെ പഴയ