കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോയ സംഘം പിടിയിൽ. ക്വാറി ഉടമയുടെ മകന്‍ ഉള്‍പ്പെടെ ആറ് പേര്‍ ആണ് അറസ്റ്റിലായത്. കോഴിക്കോട് മുക്കത്താണ് സംഭവം. മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍, ജയേഷ് മോഹന്‍ രാജ്, റജീഷ് മാത്യു, വേളാങ്കണ്ണ രാജി, ദീലിപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
യുവാവിന്‍റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രമാണ് കടത്തി കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെയാണ് യന്ത്രം കടത്തിക്കൊണ്ട് പോയത്. പകരം മറ്റൊരു യന്ത്രം ഇവർ സ്റ്റേഷൻ പരിസരത്ത് കൊണ്ടുവന്നിടുകയായിരുന്നു. അത് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്യുന്നത്.