താമരശ്ശേരി :താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒമ്പതാം വാര്‍ഡ് അമ്പലമുക്കിലെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ തുടക്കമായി പഞ്ചായത്ത് പ്രസിഡന്റ് ജെടി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷംസിത ശാഫി അധ്യക്ഷം വഹിച്ചു.
ഫൈറ്റേഴ്സ് ക്ലബ്ബ് ജ. സെക്രട്ടറി കെകെ അഷ്ക്കർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി വാർഡ് മെമ്പര്‍മാരായ യുവേഷ്, ആയിഷ മുഹമ്മദ്, അൻഷാദ് മലയില്‍, കെപി പ്രകാശൻ, കെഎം റഷീദ്, കെപി സോജിത്ത്,രാജീവ്, കെഎം നൗഷാദ്, പിപി ഷഫീഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സമറുദ്ദീൻ കുടുക്കിൽ നന്ദിയും പറഞ്ഞു.