ജിദ്ദ: വിവാഹത്തിനായി നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ മലയാളി യുവാവ് ജിദ്ദയിൽ മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ചേമ്പൻ മുഹമ്മദ് സൈഫുദ്ദീൻ ആണ് മരിച്ചത്. 27 വയസ്സായിരുന്നു. 2 വർഷം മുമ്പാണ് ഇദ്ദേഹം ജിദ്ദയിലെത്തിയത്. സ്ട്രോക്ക് വന്നതിനെ തുടർന്ന് കഴിഞ്ഞ 20 ന് ജിദ്ദയിലെ അൽ സഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
വിവാഹത്തിനായി വെള്ളിയാഴ്ച നാട്ടിൽ പോകാനിരിക്കെയാണ് മരണം. അടുത്ത മാസം 19 ന് വിവാഹം നടത്താൻ നേരത്തെ നിശ്ചയം കഴിഞ്ഞതാണ്. അതിനുള്ള ഒരുക്കത്തിലായിരുന്നു സൈഫുദ്ദീനും കുടുംബവും. അതിനിടെയാണ് രോഗം വരുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. തുടർന്ന് ഇന്ന് (ഒക്ടോബർ 27) ന് രാവിലെ മരണപ്പെടുകയായിരുന്നു. വെട്ടത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ചെമ്പൻ മുഹമ്മദിന്റെ മകനാണ്. കാപ്പിലെ വെള്ളാപ്പുള്ളി കുഞ്ഞീവിയാണ് മാതാവ്.
ജിദ്ദയിലെ ബ്ലാസ്റ്റേഴ്സ് എഫ്.സി യുടെ സജീവ പ്രവർത്തകനാണ്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കും. അതിനായി ജിദ്ദ കെഎംസിസി വെ.ഫയർ വിഭാഗം രംഗത്തുണ്ട്.