ദുബായ്: ഒരു വിസയിൽ ആറ് രാജ്യങ്ങൾ കണാൻ സാധിക്കുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുറത്തിറക്കും. ഈ വിസ കൈവശം ഉള്ളവർക്ക് ആറ് രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കും. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയാണ് ഇക്കാര്യം അറിയിച്ചത്. ഒമാന്റെ അധ്യക്ഷതയിൽ ചേർന്ന ജിസിസി ടൂറിസം മന്ത്രിമാരുടെ യോഗത്തിലാണ് ഏകീകൃത ടീറിസ്റ്റ് വിസക്ക് ഏകകണ്ഠമായി അംഗീകരം ലഭിച്ചത്. ഇതിന് ശേഷം ആദ്യമായാണ് യുഎഇിൽ നിന്നും പ്രതികരണവുമായി മന്ത്രി എത്തുന്നത്.
ഓരോ ജിസിസി രാജ്യത്തിന്റെയും ചില ആഭ്യന്തര കാര്യങ്ങളിൽ വിത്യാസം ഉണ്ട്. വിസ അനുവദിക്കുമ്പോൾ ചില കാര്യങ്ങൾ ഒരുപോലെ ആണെങ്കിലും വേറെ ചില കാര്യങ്ങളിൽ വലിയ വിത്യാസം ഉണ്ട്. അതുകൊണ്ട് തന്നെ വിസ അനുവദിക്കുമ്പോൾ നിയന്ത്രണങ്ങളും നിയമനിർമ്മാണങ്ങളും ആവശ്യമാണ്. എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2024 നും 2025 നും ഇടയിൽ ആയിരിക്കും വിസ അനുവദിക്കുന്നത്. ഇന്ത്യയിൽ നിന്നും ജോലിക്കല്ലാതെ രാജ്യം കാണാൻ ഇറങ്ങുന്നവർക്ക് ഈ വിസ ഉപകാരപ്പെടും. ഇന്ത്യയിൽ നിന്നും ടൂറിസത്തിനായി എത്തുന്നവർക്ക് ഈ വിസ ഗുണം ചെയ്യും .പുതിയ വിസ നൽകുന്നതിലൂടെ ജിസിസി രാജ്യങ്ങളിലേക്ക് ഏകീകൃത ടൂറിസ്റ്റ് വിസയിൽ ആറ് രാജ്യങ്ങളിലേക്ക് പ്രവേശനം നൽകും. ഗൾഫ് മേഖലയിലുടനീളം സാമ്പത്തിക മുന്നേറ്റം ഇത് വളർത്തിയെടുക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എത്തുന്ന യാത്രക്കാരുടെ എണ്ണം വർധിക്കും. ഏകീകൃത വിസ നിലവിൽ വരുന്നതോടെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം ജിസിസിയിൽ കൂടും. എമിറേറ്റ്സ് ടൂറിസം കൗൺസിൽ തങ്ങളുടെ ഏഴ് എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ടൂറിസ്റ്റ് റൂട്ട് യുഎഇയ്ക്കുള്ളിൽ രൂപപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏകീകൃത ടൂറിസ്റ്റ് വിസ പൂർണ്ണമായും സജീവമാക്കുന്നതിലൂടെ, അറേബ്യൻ ഗൾഫ് മേഖലയിലെ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഒരു പുതിയ ടൂറിസം പദ്ധതി തയ്യാറാക്കും. ഇതിന് വേണ്ടിയുള്ള തന്ത്രപരമായ നീക്കം നടത്തും. GCC 2030 ടൂറിസം എല്ലാ രാജ്യങ്ങൾക്കും വലിയ ഗുണം ചെയ്യും.