കോരങ്ങാടിന്റെ അഭിമാനമായ യുവ ഡോക്ടർമാരെ സുരക്ഷാ പെയിൻറ്& പാലിയേറ്റീവ് സൊസൈറ്റി ആദരിച്ചു

താമരശ്ശേരി : സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി താമരശ്ശേരി നോർത്തിന്റെ ആഭിമുഖ്യത്തിൽ കോരങ്ങാട് പ്രദേശത്തെ BDS ൽ ഉന്നത വിജയികളായ പി ബി ശ്രീലക്ഷ്മി,പിസി റിതു പർവിൻ എന്നിവരെ വീട്ടിൽ ചെന്ന് സ്നേഹോപഹാരം നൽകി ആദരിച്ചു.

കോരങ്ങാട് പേനക്കാവ് പി കെ ബാബുരാജിന്റെ മകളായ ശ്രീലക്ഷ്മി പരിയാരം ഗവ: മെഡിക്കൽ കോളേജിൽ നിന്നാണ് ഫസ്റ്റ് ക്ലാസോടുകൂടി BDSപാസായത്. കോരങ്ങാട് പിസി അലിയുടെ മകൾ റിതുപർവിൻ തൊടുപുഴ അൽ -അസർ ഡെന്റൽ കോളേജിൽ നിന്നാണ് ഉന്നതവിജയം നേടിയത്.

സ്നേഹോപഹാരം സിപിഐഎം താമരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: പി ബിജുനൽകി സുരക്ഷയുടെ ഭാരവാഹികളും വളണ്ടിയർമാരുമായ പി എം അബ്ദുൽ മജീദ്, സി കെ നൗഷാദ്,  എ പി ഭാസ്കരൻ, കെ ടി ഷംസീർ,സി പി കൃഷ്ണൻകുട്ടി,കെ പി ഷംസീർ,  കെവി ഇൻഷുറഹ്മാൻ, കെ സുരേന്ദ്രൻ, പിസി റാഷിദ്,  എൻ പി സുന്ദരൻ രജനി, പിതാവായ പി സി ആലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

facebook

വളരെ പുതിയ വളരെ പഴയ