ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ചയാളെ റിമാൻഡ് ചെയ്തു


കുറ്റ്യാടി : പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കക്കുലിയുള്ള കുന്നുമ്മൽ വാസുവിനെയാണ് (62) തൊട്ടിൽപ്പാലം പോലീസ് ബുധനാഴ്ച രാവിലെ അറസ്റ്റുചെയ്തത്. പതിനാലിന് രാത്രി ഏഴുമണിയോടെയാണ് വാസു തേങ്ങ പൊതിക്കാനുപയോഗിക്കുന്ന പാര ഉപയോഗിച്ച് കോതോട് സ്വദേശിയെ കുത്തിയത്. നിലവിളികേട്ടെത്തിയ അയൽക്കാർ പ്രതിയെ പിടിച്ചുമാറ്റുകയായിരുന്നു. വയറിന് കുത്തേറ്റ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സതേടുകയും തൊട്ടിൽപ്പാലം പോലീസിൽ പരാതിനൽകുകയും ചെയ്തു. എന്നാൽ, വാസുവിനെ സ്റ്റേഷനിലെത്തിച്ചശേഷം പോലീസ്‌ വിട്ടയച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കി. ഏഴുവർഷത്തിനുമുകളിൽ ശിക്ഷലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമുള്ള കേസുകളിൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്താവൂ എന്ന് കോടതി ഉത്തരവുണ്ടെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നുമാണ്‌ തൊട്ടിൽപ്പാലം പോലീസ് പറഞ്ഞത്

facebook

വളരെ പുതിയ വളരെ പഴയ