മനുഷ്യ കടലായി മുസ്ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ റാലി


പലസ്തീന് പടുകൂറ്റൻ ഐക്യദാർഢ്യവുമായി കോഴിക്കോട്ട് മുസ്ലിം ലീഗിന്റെ റാലി. കോഴിക്കോട് കടപ്പുറം നിറഞ്ഞു കവിഞ്ഞ ജനസാഗരം പരിപാടിക്ക് ഒഴുകിയെത്തി. കേന്ദ്രസർക്കാർ ഇസ്രയേലിനെ വെള്ളപൂശുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ റാലി ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ഇസ്രയേലിനെ പിന്തുണയ്ക്കുന്നവർ ഭീകരതയുടെ കൂട്ടുപിടിക്കുന്നവരാണ്. ലോകത്തെ ഏറ്റവും വലിയ ഭീകരരാഷ്ട്രം ഇസ്രയേലാണ്. വാജ്പേയി പോലും പലസ്തീൻ അനുകൂല നിലപാടാണ് എടുത്തത്. അതുപോലും ഇന്നത്തെ ബിജെപി സർക്കാർ തള്ളിക്കളയുകയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 

ഇത് മുസ്‍ലിം വിഷയമല്ല, മനുഷ്യാവകാശത്തിന്‍റെ പ്രശ്നമാണെന്ന് ശശി തരൂര്‍ പറഞ്ഞു. യുദ്ധനിയമങ്ങള്‍ പോലും ഇസ്രായേൽ ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രാർത്ഥനയും ഐക്യദാർഢ്യവും ആണ് നമ്മുടെ ആയുധം എന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.



facebook

വളരെ പുതിയ വളരെ പഴയ