താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് എം എസ് എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാത്ത് ചലേ യൂണിറ്റ് ശാക്തീകരണ ക്യാമ്പയിൻ ഒക്ടോബർ ഒന്നിന് തുടങ്ങും. ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റ് പര്യടനങ്ങൾ, മുഖാമുഖങ്ങൾ, ടാലന്റ് സെർച്ച് പ്രോഗ്രാം, ചർച്ചകൾ, പ്രവർത്തക സംഗമങ്ങൾ എന്നിവ നടക്കും. ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി ഹാഫിസ് റഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം സുൽഫീക്കർ , താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി എം കെ ,എം എസ് എഫ് താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് തസ്‌ലീം തച്ചംപൊയിൽ,വനിത ലീഗ് പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി ,പഞ്ചായത്ത് എസ് ടി യു ജനറൽ സെക്രട്ടറി റഹീം എടക്കണ്ടി,ജവാദ് കോരങ്ങാട് യാർബാഷ് ,ആദിൽ സ്വാലിഹ് ,ബഷീർ കെ സി എന്നിവർ പങ്കെടുത്തു
താമരശ്ശേരിയിൽ msf സാത്ത് ചലേ യൂണിറ്റ് ശാക്തീകരണ ക്യാമ്പയിൻ ഒക്ടോബർ ഒന്നു മുതൽ
nattuvartha korangad