താമരശേരി അമ്പലമുക്കിലെ ലഹരി മാഫിയ വിളയാട്ടത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രത പരേഡ് സംഘടിപ്പിച്ചു. കുടുക്കിലുമ്മാരം തുടങ്ങി അമ്പലമുക്കിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുയോഗം ബ്ലോക്ക് സെക്രട്ടറി ടി മെഹറുഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സാദിഖ് അധ്യക്ഷനായി.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി അമൃത, എം ആർ ഷജിത്, മുഹമ്മദ് സിറാജ് സംസാരിച്ചു