കിടക്ക ദേഹത്ത് വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം


മുക്കം: മെത്ത ദേഹത്ത് മറിഞ്ഞുവീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.

കുട്ടിയെ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയസമയത്താണ് അപകടം ഉണ്ടായത്. ചുവരില്‍ ചാരിവെച്ച മെത്ത തലയില്‍ വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

facebook

വളരെ പുതിയ വളരെ പഴയ