തൃശൂർ പീച്ചി ആനവാരിയിൽ തോണി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി

 


തൃശൂർ: പീച്ചി ആനവാരിയിൽ തോണി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വാണിയംപാറ കൊള്ളിക്കാട് സ്വദേശി തെക്കേപുത്തൻ പുരയിൽ വീട്ടിൽ അജിത്ത് (21), കൊട്ടിശ്ശേരി കുടിയിൽ വീട്ടിൽ വിപിൻ (26) തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു പീച്ചി ഡാമിന്റെ വ്യഷ്ടിപ്രദേശമായ ആനവാരിയിൽ അപകടം നടന്നത്. വഞ്ചി മറിഞ്ഞതിനെ തുടർന്ന് നാല് യുവാക്കളിൽ മൂന്ന് പേരെ കാണാതാവുകയായിരുന്നു.

facebook

വളരെ പുതിയ വളരെ പഴയ