താമരശ്ശേരി: താമരശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ സഹോദരൻ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽവെച്ച് സഹോദരൻ നിരന്തരം പീഡിപ്പിച്ചു എന്നാണ് വിദ്യാർത്ഥിനി പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. പ്ലവിന് പഠിക്കുന്ന വിദ്യാർത്ഥിനി സംഭവം കൂട്ടുകാരിയോട് പറഞ്ഞതിനെ തുടർന്ന് കൂട്ടുകാരി സ്കൂൾ ടീച്ചറെ അറിയിക്കുകയും, സ്കൂൾ അധികൃതർ CWC വിദ്യാർത്ഥിനിയെ കൗൺസിലിംഗിന് വിധേയമാക്കി പോലീസിൽ റിപ്പോർട്ട് നൽകുകയും, താമരശ്ശേരി പോലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. സ്വന്തംCWC ക്ക് വിവരങ്ങൾ കൈമാറുകയുമായിരുന്നു. യുവാവിനെതിരെ പോക്സോ കേസ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.