താമരശേരിയിൽ നിർത്തിയിട്ട പിക്കപ്പിൽ കവർച്ച


 താമരശ്ശേരി: അമ്പായത്തോട് നിർത്തിയിട്ട പിക്കപ്പിൽ കവർച്ച.കൊട്ടാരക്കര സ്വദേശിക്ക് പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടു.അമ്പായത്തോട് ബാറിന് മുൻവശം പിക്കപ്പ് നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന കൊട്ടാരക്കര പട്ടായി സ്വദേശി അജിന്റെ 26500 രൂപയും, രണ്ട് മൊബൈൽ ഫോണുകളുമാണ് കവർന്നത്.

ഇന്നലെ രാത്രി 12.30 ഓടെയാണ് മോഷണം നടന്നത്.വയനാട്ടിൽ ലോഡിറക്കി രാത്രി 11.30 ഓടെയാണ് പിക്കപ്പ് നിർത്തി ഉറങ്ങിയത്

സമാനമായ രീതിയിൽ തമരശ്ശേരിയിൽ അടുത്ത കാലത്ത് മൂന്ന് സംഭവങ്ങൾ ഉണ്ടായിരുന്നു. രണ്ടെണ്ണം പിക്കപ്പിൽ നിന്നും, ഒരണ്ണം കപ്പ വിൽപ്പനക്കാരന്റെ ഗുഡ്സ് ഓട്ടോയിൽ നിന്നുമായിരുന്നു.താമരശ്ശേരി പോലിസ് അന്വേഷണം ആരംഭിച്ചു.

facebook

വളരെ പുതിയ വളരെ പഴയ