ജിവിഎച്ച്എസ്എസ് താമരശ്ശേരി 93 എസ്എസ്എൽസി ബാച്ച് ഒത്തുചേരൽ ജൂലൈ 2ന് താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും ഞായർ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികളെയും ആരോഗ്യ കലാരംഗത്തെ പ്രവർത്തകരെ ആദരിക്കലും മോട്ടിവേഷൻ ക്ലാസും നടക്കും. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ.ട്ടി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും.
93 ബാച്ചിൽ പഠിച്ച മുഴുവനാളുകളും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.