താമരശേരി: കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് അനുവദിച്ച തോട്ട ഭൂമികളിൽ വീടുകളും, സ്ഥാപനങ്ങളും നിർമ്മിച്ച് വസിക്കുന്നവർക്കും, സ്ഥലം വാങ്ങി വീടുകൾ നിർമ്മിക്കുന്നതിന് തയ്യാറെടുക്കുന്നവർക്കും, കർഷകർക്കും, കർഷക തൊഴിലാളികൾക്കും, മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും സ്ഥായിയായ സംരക്ഷണം ലഭിക്കുന്നതിന് കേരള ഭൂപരിഷ്കരണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിന് നടപടികൾ സ്വീകരിച്ച് സാധാരണക്കാരായ ജനങ്ങളുടെ ഭയാശങ്കകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടു കട്ടിപ്പാറ, താമരശേരി, പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ ജനപ്രതിനിധികളും,യു.ഡി.എഫ് നേതാക്കൻമാരും 14നു വ്യാഴം രാവിലെ 9.30നു താമരശേരി താലൂക്ക് ഓഫിസിന് മുന്നിൽ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിക്കും.എം.കെ രാഘവൻ എം.പി പ്രതിക്ഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുമെന്നും സമരസമിതി ചെയർമാൻ പ്രേംജി ജെയിംസ്, കൺവീനർ എ.കെ കൗസർ എന്നിവർ അറിയിച്ചു.